പാലക്കാട്: മംഗലം ഡാമിനടുത്ത് നാട്ടുകാര്‍ വച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു. ധോണിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ചത്തത്. ഓടന്തോട് ചാലി റബ്ബര്‍ എസ്റ്റേറ്റിലെ കമ്പി വേലിയില്‍ നാട്ടുകാര്‍ വെച്ച കെണിയിലായിരുന്നു പുലി കുടുങ്ങിയത്.
കുടുക്ക് മുറുകിയതു മൂലം ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കെണിയില്‍ നിന്ന് മയക്കുവെടി വച്ച് പിടിച്ച പുലിയെ വൈദ്യപരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ചത്തത്.
കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥാപിച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് പുലി കുരുങ്ങിയത്. രാവിലെ ടാപ്പിംഗിന് വന്ന തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മൂന്ന് വയസുള്ള പുലിയെ പുറത്തെത്തിച്ചിരുന്നു.