തിരുവനന്തപുരം: തന്റെ ആദ്യ സിനിമയായ വര്‍മക്ക് ലഭിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് വിക്രം.
ധ്രുവ് നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. നിര്‍മ്മാതാക്കളായ എവി അനൂപ്, മുകേഷ് മേത്ത എന്നിവരും ധ്രുവിനൊപ്പമുണ്ടായിരുന്നു.
ആദ്യ സിനിമ വര്‍മ്മയ്ക്ക് കിട്ടിയ പ്രതിഫലം ആണ് ധ്രുവ് മുഖ്യമന്ത്രിയുടെ രിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. 2017ല്‍ സൂപ്പര്‍ഹിറ്റായ അര്ജുന് റെഡ്ഡിയുടെ റിമേക്ക് ആണ് വര്‍മ. ഇതിലെ ടൈറ്റില്‍ റോളിലാണ് ധ്രുവ് എത്തുന്നത്.
വര്‍മ നവംബറില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധ്രുവ് എത്തുന്നത്. വര്‍മ്മയുടെ ക്ലാസിക്കള്‍ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത് അര്ജുന് റെഡ്ഡിയുടെ കമ്പോസറായ രാധന്‍ തന്നെയാണ്.
നായികയായി എത്തുന്നത് പുതുമുഖ നായിക രാധ ചൗദ്ധരിയാണ്.
നേരത്തെ ചിയാന്‍ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം രൂപ കൈമാറിയിരുന്നു.