കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
സംഭവത്തേത്തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണ്. പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.