കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോട്ടയത്ത് അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നു.
കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു. ഫാദര്‍ ജെ മാത്യൂ മണവത്ത് മണര്‍കാട്, ഫാദര്‍ ഗീവര്‍ഗീസ് കിഴക്കേടത്ത് മണര്‍കാട് ഡീക്കന്‍, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കന്‍, ജിതിന് കുര്യാക്കോസ് മൈലക്കാട്ട് മണര്‍കാട്, ഫാദര്‍ തോമസ് കുളത്തുംഗല്‍ എന്നിവരാണ് അംഗത്വം എടുത്തത്. ബിജെപിയുടെ കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായാണ് അംഗത്വം എടുത്തതെന്ന് ഇവര്‍ പറഞ്ഞു.
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലേക്ക് പ്രമുഖരായ ചിലര്‍ വരുമെന്ന് ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു. സമാനമായ പ്രഖ്യാപനം കോട്ടയത്തെ ചടങ്ങിലും ശ്രീധരന്‍പിള്ള ആവര്‍ത്തിച്ചു. ഈ ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.