തിരുവനന്തപുരം: എംഎം ഹസന് പകരം പുതിയ കെപിസിസി അധ്യക്ഷനായി മുതിര്‍ന്ന നേതാവും എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു. പാര്‍ട്ടി എം പിമാരില്‍ ഭൂരിപക്ഷവും അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് നിര്‍ദേശിച്ചത്. രണ്ടു ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രാഥമിക വിവരം.
അതേസമയം വര്‍ക്കിങ് പ്രസിഡന്റ്ുമാരായി എംഐ ഷാനവാസിനേയും, കെ സുധാകരനെയും, കൊടിക്കുന്നില്‍ സുരേഷിനെയും തിരഞ്ഞെടുത്തു. കെ മുരളീധരനാണ് പ്രചാരണ സമിതി അധ്യക്ഷന്‍. യുഡിഎഫ് കണ്‍വീനറായി ബെന്നിബഹനാനെയും ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു.
വിഎം സുധീരന് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതു മുതല്‍ പുതിയ കെപിസിസി അധ്യക്ഷനായുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഒരുവര്‍ഷത്തിലേറെയായി എംഎം ഹസന് അധ്യക്ഷപദവി വഹിച്ചുവരികയാണ്.
പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനായി പല തട്ടില്‍ ചര്‍ച്ച നടന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള സംസ്ഥാന നേതൃത്വവുമായും പാര്‍ട്ടി എംപിമാരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി എംപിമാരില്‍ ഭൂരിപക്ഷവും മുല്ലപ്പള്ളി രാമചന്ദ്രനെയാണ് നിര്‍ദേശിച്ചത്.