റിയാദ്: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായുള്ള സാലറി ചലഞ്ച് ഏറ്റെടുത്ത് റിയാദ് കേളി കലാ സാംസ്കാരികവേദിയിലെ നിരവധി അംഗങ്ങള്‍.
തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനമെന്നു കേളി രക്ഷാധികാരിസമിതി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിഖ് പറഞ്ഞു ഓരോ മാസവും മൂന്നു ദിവസത്തെ ശമ്പളം വീതം പത്തുമാസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇതിനായി കേളി സൈബര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
സാലറി ചലഞ്ചുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 0558431558, 0534307645 എന്നീ വാട്ട്സാപ് നമ്ബരിലും 0500101223, 0551609702, 0539383229 എന്നീ ഫോണ്‍ നമ്ബരുകളിലും ബന്ധപ്പെടാവുന്നതാണ്.
സാലറി ചലഞ്ചുമായി സഹകരിക്കുന്നവരുടെ പേരുവിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലും സിഎംഡിആര്‍എഫ് വെബ് സൈറ്റിലും കേളി വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.