മമ്പാട്: നവകേരളത്തിനായി വിവാഹമോതിരം ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാതൃകയായി നവദമ്പതികള്‍. മമ്പാട് പള്ളിക്കുന്നിലെ ടികെ സുധാകരന്റേയും ഷൈലജയുടേയും മകള്‍ അഞ്ജലിയും എളങ്കൂര്‍ മഞ്ഞപ്പറ്റയിലെ അമ്പാഴത്തൊടി ശിവശങ്കരന്റെ മകന് അനിലും തമ്മിലുള്ള വിവാഹവേദിയാണ് കാരുണ്യത്തിന്റെ മാതൃകയായത്.
വിവാഹമോതിരം നവദമ്പതിമാര്‍ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയായിരുന്നു. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിഫ്ന നജീബിന് ഇവര്‍ മോതിരം കൈമാറി.