എറണാകുളം: തന്റെ കുഞ്ഞുവരുമാനത്തിന്റെ പങ്കുനല്‍കി ജമാലും നവകേരള സൃഷ്ടിയുടെ ഭാഗമാവാന്‍ പോകുകയാണ്. പള്ളുരുത്തി എസ്ഡിപിവൈ റോഡരികിലെ പെട്ടിക്കടയിലാണ് ജമാലിന്റെ കച്ചവടം. പച്ചക്കറികളും പഴങ്ങളും വിറ്റ് കിട്ടുന്ന തുച്ഛമായ പൈസയാണ് ജമാലിന്റെ ഏക ജീവിത മാര്‍ഗം.
എങ്കിലും പ്രളയത്തില്‍പ്പെട്ട് നാട് മുഴുവന്‍ വലയുമ്പോള്‍ അവരെ സഹായിക്കാന്‍ പഴങ്ങള്‍ വിറ്റു കിട്ടുന്ന രണ്ടു മാസത്തെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ജമാല്‍ തീരുമാനിച്ചു. തികച്ചും അഭിനന്ദനാര്‍ഹമായ തീരുമാനമാണിത്. അതോടൊപ്പം അനുകരണീയവും.
കഴിഞ്ഞ ഞായറാഴ്ചയാണ് ജമാല്‍ കച്ചവടത്തിന് തുടക്കം കുറിച്ചത്. മുന്‍ ഡപ്യൂട്ടി മേയറും സിപിഎം നേതാവുമായ എംഎ സദാനന്ദന്, എഴുത്തുകാരന് എംവി ബെന്നി, കൗണ്‍സിലര്‍മാരായ തമ്പി സുബ്രഹ്മണ്യം, സുനിലാ ശെല്വന്, സിപിഐ ലോക്കല്‍ സെക്രട്ടറി കെ സുരേഷ്, കെപി സോമന്, പള്ളുരുത്തി സുബൈര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ജമാല്‍ കച്ചവടം തുടങ്ങിയത്. രണ്ടുമാസത്തെ പഴക്കച്ചവടത്തിന്റെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന ബോര്‍ഡും കടയ്ക്കുമുന്നില്‍ വെച്ചിട്ടുണ്ട്.