കൊച്ചി: ക്യാപ്റ്റന്‍ രാജുവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ‘എന്തും വെട്ടിത്തുറന്ന് പറയും. ഇഷ്ടാമില്ലാത്തത് അത് ഇഷ്ടമല്ലെന്ന് തന്നെ തുറന്ന് പറഞ്ഞുകൊണ്ട് അഭിനയിക്കും.
കപടതകള് ഇല്ലാത്ത മനുഷ്യനായത് കൊണ്ട് തന്നെ ഒത്തിരിപേര് അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്. അതെല്ലാം തനിക്ക് വ്യക്തമായി അറിയാം. ഒരാഴ്ചയായി അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒന്നര വര്‍ഷക്കാലമായി ഫോണ്‍ വഴി മാത്രമായിരുന്നു ബന്ധം. പലതവണ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. രാജുച്ഛായന്റെ മരണം ഒരു ആഘാതമാണെന്നും’സുരേഷ് ഗോപി പറഞ്ഞു.