തൃശൂര്‍: തൃശ്ശൂരില്‍ ഒന്നരവയസുള്ള മകളുമായി അമ്മ കിണറ്റില്‍ ചാടി. അമ്മ രക്ഷപ്പെട്ടു, മകള്‍ മരിച്ചു. ചെറുവത്തേരി സ്വദേശിനി രമ്യയാണ് മകള്‍ ദര്‍ശനയെയും കൊണ്ട് കിണറ്റില്‍ ചാടിയത്.
കിണറ്റില്‍ വീണ ശേഷം മോട്ടോറിന്റെ പൈപ്പില്‍ പിടിച്ച് മുകളിലേക്ക് കയറിയെന്നാണ് അമ്മയുടെ മൊഴി.
സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ജലഅതോറിറ്റി ജീവനക്കാരിയാണ് രമ്യ. ഭര്‍ത്താവുമായി അകല്‍ച്ചയിലായിരുന്നു.