കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. എറണാകുളം സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ഈ മാസം 20 മുതല്‍ 22 വരെ ദോഹയില്‍ പോകുന്നതിന് ദിലീപ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
വിചാരണ നടപടികള്‍ക്കുവേണ്ടി കേസ് അടുത്തമാസം എട്ടിന് പരിഗണിക്കും. ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍ ഏഴെണ്ണം കൈമാറാന്‍ സാധിക്കില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്.