തിരുനന്തപുരം: രാജ്യത്ത് അനുദിനം ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇപി ജയരാജന്. കേന്ദ്രം കമ്പനികള്‍ക്ക് വേണ്ടി രാജ്യത്തിന്റെ താല്പര്യം ഹനിച്ചുവെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
എക്സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇപി ജയരാജന് ആവശ്യപ്പെട്ടു.ദിനം പ്രതിയുളള ഇന്ധന വിലവര്‍ധനയില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍.
സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും വര്‍ധിച്ചിരുന്നു. ഈ മാസം ഇതുവരെ 3.50 രൂപ വര്‍ധിച്ചു. ഇറാന് എണ്ണ ഇറക്കുമതി കുറച്ചതും അമേരിക്കയില്‍ നിന്ന് കൂടുതല്‍ പണച്ചെലവില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതുമാണ് ഇന്ധനവിലകൂടാന് പ്രധാന കാരണം