കൊച്ചി: ഒറ്റ രാത്രി കൊണ്ട് നാരങ്ങയ്ക്ക് കൂടിയത് മൂന്നിരട്ടിയിലധികം വില. കിലോയ്ക്ക് 80 രൂപയില്‍ നിന്ന് 250 രൂപയിലേക്കാണു കുതിച്ചത്.
ചൂടു കനത്തതോടെ തമിഴ്നാട്ടില്‍ നിന്നു നാരങ്ങ വരവു കുറഞ്ഞതാണു കാരണം. തമിഴ്നാട്ടില്‍ മൊത്തവില 120 രൂപയാണ്.
ഇതു മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ ഇരട്ടിയിലധികമാകും. മൊത്തവിതരണക്കാര്‍ നേരിട്ടു മാര്‍ക്കറ്റിലെത്തിക്കുമ്പോഴാണ് ഈ വില. കടകളില്‍ നിന്നു വാങ്ങി വില്പന നടത്തുന്നയിടങ്ങളില്‍ കിലോയ്ക്കു 300 രൂപവരെയായി.