കൊച്ചി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനുളള കൊച്ചി മെയര്‍ സൗമിനി ജെയിന്റെ അപേക്ഷ തദ്ദേശസ്വയംഭരണ വകുപ്പ് നിരസിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ നല്‍കേണ്ട സമയത്ത് വിദേശയാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
ഈ മാസം 16 മുതല്‍ 22 വരെ ജര്‍മനിയില്‍ നടക്കുന്ന ഫെഡറല്‍ കോണ്‍ഗ്രസ് ഓണ്‍ നാഷണല്‍ അര്‍ബന്‍ ഡവലപ്പ്മെന്റ് പോളിസി 2018 എന്ന പരിപാടിയില്‍ പങ്കെടുക്കാനായി കോര്പ്പറേഷന് സെക്രട്ടറി വഴി തദ്ദേശ സ്വയം ഭരണ സെക്രട്ടറിക്ക് ഓഗസ്റ്റ് അഞ്ചിന് കത്ത് നല്‍കിയത്. അതിനുളള മറുപടി ഇമെയില്‍ വഴി ഇന്നലെ അയച്ചുകൊടുക്കുകയായിരുന്നു. ഉത്തരവ് വന്നതോടെ വിദേശയാത്ര ഉപേക്ഷിച്ചതായി മെയര്‍ അറിയിച്ചു.