കാഞ്ഞിരപ്പളളി: വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനും സിപിഎം നേതാവുമായ പുതുപ്പറമ്പില്‍ പിഎം ഷുക്കൂര്‍ (ഷുക്കൂര്‍ സാര്‍) അന്തരിച്ചു. ശനിയാഴ്ച രാത്രി 11ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗവും പാറത്തോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു അന്തരിച്ച പി എം ഷുക്കൂര്‍.
കാഞ്ഞിരപ്പള്ളി അഞ്ജലി കോളജിലെ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്
കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗവും ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷന് ഏരിയാ സെക്രട്ടറിയംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു 58 കാരനായ ഷുക്കൂര്‍. സിപിഎം പാറത്തോട് മുന്‍ ലോക്കല്‍ സെക്രട്ടറി, പാറത്തോട് പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ജലസേചന വകുപ്പ് ഓവര്‍സിയര്‍ ജാസ്മിനാണ് ഷുക്കൂറിന്റെ ഭാര്യ. സാജിദ് പി ഷുക്കൂര്‍, സുഹൈല്‍ പി ഷുക്കൂര്‍ എന്നിവര്‍ മക്കളാണ്.