കാഞ്ഞങ്ങാട്: ലൈംഗിക പീഡന ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന ഷൊര്‍ണുര്‍ എംഎല്‍എ പികെ ശശിക്കും ഡിവൈഎഫ്ഐ നേതാവ് ജീവന് ലാലിനുമെതിരെ പോസ്റ്റ്, പ്രത്യക്ഷപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനായ സര്‍ക്കാര്‍ ജീവനക്കാരന് അന്വോഷണ വിധേയമായി സസ്പെന്ഷന്.
സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഉദ്യോഗസ്ഥന് പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റ് മുഹമ്മദ് റിയാസിനെതിരെ നടപടി. നഗരപാലിക എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് പികെ ശശിക്കും ജീവന് ലാലിനുമെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഈ ഗ്രൂപ്പില്‍ മുന്‍ ജീവനക്കാരും, കൗണ്‍സിലര്‍മാരുമുണ്ട്. അതിലൊരാളാണ് പോസ്റ്റ് ഇട്ടത്. മുഖ്യമന്ത്രിക്കും എംഎല്‍എ മാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ മോശമായ പ്രചാരണം നടത്തുന്നുവെന്ന് കണിച്ച് നഗരസഭ ചെയര്‍മാനാണ് പരാതി നല്‍കിയത്. ചെയര്മാന് നല്കിയ പരാതിയില്‍ ഗ്രൂപ്പ് അഡ്മിനെതിരെയും പരാമര്‍ശം ഉണ്ട്.