കോഴിക്കോട്: കിന്‍ഫ്രയുടെ നോളജ് പാര്ക്കിന് വേണ്ടി 82 ഏക്കര്‍ നെല്‍വയല്‍ മണ്ണിട്ടുനികത്തുന്നു. കോഴിക്കോട് പ്രളയത്തില്‍പ്പെട്ടപ്പോള്‍ രക്ഷയായത് ഈ വയലുകളാണ്. ഇത് നികത്തുകവഴി വരാനിരിക്കുന്ന വേനലില്‍ കിണറുകള്‍ വറ്റുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മഴവെള്ളം സംഭരിക്കുന്ന നെല്‍വയലുകള്‍ നികത്തരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ കിന്‍ഫ്രയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധിയാണ് വന്നത്.ഇത് റദ്ദാക്കണമെന്നാവശ്യ പ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അതോടൊപ്പം ജനകീയസമരവും തുടങ്ങാനും ആലോചനയുണ്ട്. കാലങ്ങളായി നെല്കൃഷിയുണ്ടായിരുന്ന ഈ വയലുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം വിത്തിറക്കിയിട്ടില്ല.