വെള്ളരിക്കുണ്ട്: കര്‍ണാടക അതിര്‍ത്തിയിലെ കമ്മാടക്കോളനിയിലുള്ളവര് കരുതിയതല്ല തങ്ങളുടെ മുപ്പത്തിയില്‍ നിന്ന് ഒരിക്കല്‍ക്കൂടി നാടന്‍ പാട്ടുകളും കഥകളും കേള്‍ക്കാന്‍ സാധിക്കുമെന്ന്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി 75വയസുകാരി കാരിച്ചിയമ്മ സംസാരിച്ചു. ഈ വര്ത്തകേട്ട ഓരോരുത്തരും കോളനി മൂപ്പത്തി കാരിച്ചിയമ്മയെ കാണാന്‍ എത്തി.
ഇരുപത് വര്‍ഷം മുന്പുളള ഒരു സുപ്രഭാതത്തില്‍ കാരിച്ചിയമ്മയുടെ സംസാരശേഷി നഷ്ടപ്പെട്ടു. ക്രമേണ കാഴ്ചശക്തിയും കുറഞ്ഞു. വീടിന് വെളിയിലിറങ്ങാന്‍ പരസഹായം വേണം എന്ന അവസ്ഥയിലായിരുന്നു. ഇളയ മകള്‍ ശാന്തയ്ക്കൊപ്പം മലമുകളിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞദിവസം കാരിച്ചിയമ്മ മൂളിപ്പാട്ട് പാടുന്നത് ശാന്തയുടെ ശ്രദ്ധയില്‍പ്പെട്ടു.
വിവരമറിഞ്ഞത്തുന്ന നാട്ടുകാരോട് സുഖവിവരം തിരക്കി അവരുടെ ആവശ്യാനുസരണം നാടന്‍പാട്ടുകള്‍ പാടിക്കൊടുക്കുകയും കഥകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുകയാണ് കാരിച്ചിയമ്മ ഇപ്പോള്‍. എന്തേ 20 വര്‍ഷം സംസാരിച്ചില്ലയെന്ന നാട്ടുകാരുടെ ചോദ്യത്തിന് മിണ്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്നായിരുന്നു മറുപടി. മോണകാട്ടി ചിരിച്ചുകൊണ്ട് കാരിച്ചിയമ്മ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലാണിപ്പോള്‍