തൃശ്ശൂര്‍: നവകേരളത്തിനായി എല്ലാവരും അവനവനാല്‍ കഴിയുന്ന സഹായങ്ങള്‍ ദുരിതബാധിതര്‍ക്കായി നല്‍കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നല്കുന്നതിനായുള്ള സാലറി ചലഞ്ച് ഉത്തരവിന് നല്ല പിന്തുണയാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്നത്.
പലരും സാമ്പത്തികപ്രയാസത്തിനിടയിലാണെങ്കിലും സഹജീവികളുടെ ദുരിതത്തിന് കൈ താങ്ങാവുകയാണ് ഓരോരുത്തരും. സാലറി ചലഞ്ചില്‍ പങ്കുചേര്‍ന്നത് അറിയിച്ചുള്ള പോലീസ് ഒാഫീസര്‍ അരുണ്‍ പുലിയൂരിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
സാമ്പത്തിക പ്രയാസത്തിലും ദുരിതബാധിതര്‍ക്ക് കൈതാങ്ങാവുന്ന അരുണിന്റെ നന്മ മനസ്സിന് ബിഗ് സല്യൂട്ട് നല്‍കുകയാണ് സൈബര്‍ലോകം.
അരുണിന്റെ കുറിപ്പ്:
” സാലറി ചലഞ്ച്
കേട്ടപ്പോള്‍ മുതല്‍ വല്ലാത്തൊരു ഭീതിയായിരുന്നു മനസ്സില്‍…. ഇന്നലെ രാത്രിയിലും കൂടുകാര് വിളിച്ച് ആശങ്ക പങ്കുവച്ചു.,, അളിയാ നമ്മള് എങ്ങനെ കൊടുക്കും ഈ പൈസ….. ആകെ ശമ്പളത്തിന്റെ പകുതിയിലധികം ലോണാണ്… പിന്നെ പലിശ ഈടാക്കാത്തതു കൊണ്ട് ഓണം അഡ്വാന്‍സ് 15000 രൂപ വാങ്ങി മറ്റ് കടങ്ങള്‍ തീര്‍ത്തു… അതിന്റെ ഗഡു 3000 രൂപ വച്ച് അടുത്ത മാസം മുതല്‍ പിടിച്ചു തുടങ്ങും….. അതിന്റെ കൂടെയാണ് ഈ സാലറി ചലഞ്ചും….. എന്ത് ചെയ്യും എന്ന ചോദ്യത്തിന് എനിക്കും ഉത്തരമില്ലായിരുന്നു…..( കാരണം എന്റെ ആഗസ്റ്റ് മാസത്തിലെ ശമ്പളം
ലോണ്‍ പിടുത്തമെല്ലാം കഴിഞ്ഞ് കയ്യില്‍ കിട്ടിയത് 17000 രൂപ. വീട്ട് ചെലവും, മകന് ആദിയുടെ സ്കൂള്‍ ചെലവും എല്ലാം കഴിയുമ്പോള്‍ കൈയിലുള്ളത് 7000അത് വച്ച് പെട്രോള്‍ ചിലവ്, ഭക്ഷണം എല്ലാം) അടുത്ത മാസം മുതല്‍ ഓണം അഡ്വാന്‍സ് 3000 രൂപ വച്ച് പിടിച്ച് തുടങ്ങും…. ( 7000 3000= 4000) പിന്നെ സാലറിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഗഡുക്കളായി 3000 ന് മുകളില്‍ ഒരു സംഖ്യയും …ഡ്യൂട്ടിക്ക് പോകാന്‍ പെട്രോള്‍ അടിക്കാന്‍ പോലും പറ്റാത്ത അവസ്ഥ …. ആകെ ചിന്തിച്ച് ഭ്രാന്ത് പിടിച്ച ഒരവസ്ഥയായിരുന്നു ഇന്നലെ മുതല്‍……. ഇന്ന് രാവിലെ മുതല്‍ ഒരുപാട് കൂട്ടുകാരെ വിളിച്ച് അഭിപ്രായം ചോദിച്ചു…… സമ്മതം അല്ലെങ്കില്‍ വിസമ്മതം ഏതാണ് വേണ്ടതെന്ന്…… എന്റെ സാമ്പത്തികാവസ്ഥ അറിയാവുന്ന ഒന്ന് രണ്ട് പേര് എന്നോട് പറഞ്ഞു അരുണേ നിന്നെക്കൊണ്ട് പറ്റില്ല നീ ഒരു കാരണവശാലും Yes പറയരുതെന്ന് എന്നോടുള്ള സ്നേഹം കൊണ്ടാണ്… പക്ഷെ എന്തുണ്ടായാലും ശരി ഒരു സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കുമ്പോള്‍ എന്റെ സഹോദരങ്ങള്‍ക്കു വേണ്ടി ഒരു മാസത്തെ ശമ്പളം ഞാനും കൊടുക്കുന്നു….. എന്റെ ഈ തീരുമാനത്തിന് കടപ്പാട്….. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി ഒരു പാട് ദിവസം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പോയി സ്വയം പനിച്ച് കിടന്നിട്ടും ഒരു ചെളിവെള്ളത്തില്‍ പോലും ഇറക്കാതെ എന്നെ സംരക്ഷിച്ച് പ്രതിരോധിച്ച എന്റെ ബിനു ചേട്ടനോട്,…… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരുടേയും ഒരു മാസത്തെ ശമ്പളം നല്കി എനിക്ക് മാതൃക കാണിച്ച എന്റെ മനോജേട്ടനും, സോന ചേച്ചിയോടും, സ്വന്തം അനുജനായി എന്നെ കണ്ട് സ്നേഹിക്കുന്ന AKG സെന്ററിലെ പ്രിയ രാജണ്ണനോട്, എന്നെ ഏറെ സ്നേഹിക്കുന്ന പ്രിയ സുഹൃത്ത് അനിയോട്……. പ്രിയ കൂട്ടുകാരന് ജിജു. ആ ബൈജുവിനോട്, MD അജിത്തിനോട് പിന്നെ അഭിപ്രായം ചോദിച്ചയുടനെ കൊടുക്ക് ചേട്ടാ ഒന്നല്ല 2 മാസത്തെ ശമ്പളം നമുക്ക് കഞ്ഞിയും, ചമ്മന്തിയും മതി എന്ന് പറഞ്ഞ എന്റെ ചിക്കുവിനോട്… മക്കളേ നല്ല കാര്യം എന്ന് പറഞ്ഞ അമ്മയോട്…… അച്ഛാ അച്ഛനാണച്ചാ അച്ഛന് എന്ന് പറഞ്ഞ എന്റെ ആദിക്കുട്ടനോട്…..