തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അംഗീകരിക്കില്ലെന്ന് എംഎല്‍എ പിസി ജോര്‍ജ്. വെറുതെ കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതി വാദിയാകില്ലെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗാഡ്ഗില്‍ റിപ്പോര്ട്ടിന്മേല് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
അതോടൊപ്പം തന്റെ രണ്ടുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കുമെന്നും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.