കൊച്ചി: ശബരിമലയിലെ അരവണ ടിന് കരാര്‍ ഹൈക്കോടതി റദ്ദാക്കി. കൊല്ലത്തെ ശ്രീ വിഘ്നേശ്വര പാക്സ് കമ്പനിയുടെ ഹര്‍ജിയിലാണ് കോടതി നടപടി.
കുറഞ്ഞ തുകയുടെ ടെണ്ടര്‍ നല്കിയ രണ്ടു കമ്പനികളുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.