തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സ്വാഗതാര്‍ഹമെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍.
ചാരക്കേസില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. തന്നെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 24 വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധമാണ് ലക്ഷ്യം കണ്ടിരിക്കുന്നത്. മുന്‍ ഡിജിപി സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയതെന്നു നമ്പി നാരായണന് സുപ്രീംകോടതി വിധിക്ക് ശേഷം പറഞ്ഞു. എന്തുചെയ്താലും രക്ഷപ്പെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണ് ഉണ്ടായത്. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് നിരവധിപേര്‍ രംഗത്തെത്തി. അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം- എന്നാണ് മാധവന് ട്വീറ്റ് ചെയ്തിരിക്കുന്നത്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ആനന്ദ് മഹാദേവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് നായകനായി എത്തുന്നത്.