കൊച്ചി: കനകമല തീവ്രവാദ കേസിന്റെ വിചാരണ ഈ മാസം 26ന് ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് വിചാരണ നടക്കുക. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, ആയുധം സംഭരിക്കല് തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. 2016 ഒക്ടോബറില്‍ എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളായ മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റഷീദ് അലി, റംഷാദ്.എന്‍.കെ, സഫ്വാന്, ജാസിം.എന്‍.കെ, സുബ്ഹാനി ഹാജ മൊയ്തീന് മുതലായവരുടെ വിചാരണയാണ് നടക്കുക.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, വിദേശ പൗരന്മാര് എന്നിവരെ ഭീകരാക്രമണത്തിലൂടെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഐഎസിലേക്ക് തമിഴ്നാട് കരളം എന്നിവിടങ്ങളില്‍ നിന്നും വ്യാപക റിക്രൂട്ട്മെന്റിന് പ്രതികള്‍ ശ്രമിച്ചിരുന്നതായും കുറ്റപത്രത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്. 2016 ഒക്ടോബര്‍ 2ന് കനകമലയില്‍ ഗൂഢാലോചന നടക്കവേയാണ് ഇവര്‍ അറസ്റ്റിലാകുന്നത്.