മലപ്പുറം: എടക്കര പാലുണ്ടയില്‍ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. മുപ്പിനി പാറപ്പറമ്പില് ജോണ്സണ് മേസ്തിരി, ഭാര്യ ചിന്നമ്മ എന്നിവരാണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം.
പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.