തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ സ്കൂളുകളില്‍ നടത്തിയ ദുരിതാശ്വാസ ശേഖരണം വന്‍ വിജയം. പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 12,855 സ്കൂളുകളില്‍ നിന്നായി 12.8 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
സ്കൂളുകള്ക്കൊപ്പം തന്നെ കോളേജുകളിലും ഇത്തരത്തിലുളള ഫണ്ട് സമാഹരണം നടക്കുന്നുണ്ട്.