പാലക്കാട്: പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ സ്കൂള്‍ ഓഫീസില്‍ സൂക്ഷിച്ച പണവും ലാപ്ടോപ്പും മോഷണം പോയി. സുല്‍ത്താന്‍പേട്ട റോബിന്‍സണ്‍ റോഡിലെ ബിഇഎം ജൂനിയര്‍ ബേസിക് സ്കൂളിലാണ് ഞായറാഴ്ചരാത്രി മോഷണം നടന്നത്.
തിങ്കളാഴ്ച ജീവനക്കാരെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സീലിങ്ങും തകര്‍ത്തിട്ടുണ്ട്. എത്ര തുക മോഷണംപോയി എന്നത് കൃത്യമല്ല. പ്രധാനാധ്യാപികയുടെ പരാതിയില്‍ കേസെടുത്തതായി സൗത്ത് പോലീസ് പറഞ്ഞു.