കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരേ പരാതി നല്കിയ കന്യാസ്ത്രീയെ പിസി ജോര്‍ജ് എംഎല്‍എ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ പോലീസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല.
കുറവിലങ്ങാട് എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് മഠത്തിലെത്തിയിരുന്നു. എന്നാല്‍
പോലീസിനെ കാണാന്‍ കന്യാസ്ത്രീ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് പോലീസ് തിരിച്ചു പോയി. കന്യാസ്ത്രീക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ എംഎല്‍എയ്ക്കെതിരെ കേസെടുക്കും.
കന്യാസ്ത്രീക്കു പരാതിയുണ്ടെങ്കില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കാം എന്നായിരുന്നു പൊലീസിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണു മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. കന്യാസ്ത്രീയെ അധിക്ഷേപിച്ചതിനു ദേശീയ വനിതാ കമ്മിഷന് പി.സി. ജോര്‍ജിന് ഇന്നലെ സമന്‍സ് അയച്ചിരുന്നു. കന്യാസ്ത്രീക്കെതിരെ ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണു നടപടികള്‍ ഊര്‍ജിതമാകുന്നത്.