കൊല്ലം: പത്തനാപുരത്ത് വനിത കമ്മീഷന് അംഗം ഷാഹിദ കമാലിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. കോണ്‍ഗ്രസ് പത്തനാപുരം ബൂത്ത് പ്രസിഡന്റ് ഷാജിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പത്തനാപുരത്ത് കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ തിങ്കളാഴ്ച അവിടേക്ക് പോകുന്ന വഴിയിലാണ് ഷാഹിദ കമാലിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിന്റെ ചില്ലു തകര്‍ക്കുകയും കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.