കാലടി: കാലടി സംസ്കൃത സര്‍വകലാശാലയുടെ അവഗണയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്.
‘ഞങ്ങള്‍ ഇത്രയേ ആവശ്യപ്പെടുന്നുള്ളൂ. ഞങ്ങള്‍ക്ക് ആരും പുതിയ കമ്പ്യൂട്ടറോ ക്യാന്‍വാസോ ആധുനിക സജ്ജീകരണങ്ങളുള്ള റൂമോ ഒന്നും തരണ്ട. ഈ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഒട്ടും സുരക്ഷിതത്വമില്ലാത്ത കെട്ടിടത്തില്‍ നിന്ന് ഞങ്ങളെ മറ്റൊരു കെട്ടിടത്തിലേക്ക് താത്ക്കാലികമായിട്ടെങ്കിലും മാറ്റിത്തന്നാല് മതി.’- കാലടി സംസ്കൃത സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്സ് ഡിപ്പാര്‍ട്മെന്റിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കാലടി സര്‍വകലാശാല 25 വര്‍ഷം മുന്‍പ് ആരംഭിച്ച കെട്ടിടത്തിലാണ് ഇപ്പോഴും ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികളുടെ ഡിപാര്‍ട്മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആസ്ബസ്റ്റോസ് ഷീറ്റിട്ട പൊട്ടിപ്പൊളിഞ്ഞുവീഴാറായ കെട്ടിടം. യൂണിവേഴ്സിറ്റി പുരോഗമിച്ച് പുതിയ ഡിപാര്‍ട്മെന്റുകളും പുതിയ കെട്ടിടങ്ങളും വന്നെങ്കിലും ഫൈന്‍ ആര്‍ട്സ് ഡിപാര്മെന്റിന് മാത്രം ഇവിടെ കെട്ടിടമില്ല.
പുതുതായി പണിത കെട്ടിടങ്ങളെല്ലാം മറ്റ് ഡിപാര്‍ട്മെന്റുകള്‍ക്ക് കൊടുത്തപ്പോഴും കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫൈന്‍ ആര്‍ട്സ് ഡിപാര്മെന്റിനെ യൂണിവേഴ്സിറ്റി അവഗണിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്.