കോഴിക്കോട്: പ്രളയബാധിതമായ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമായിരുന്നുവെന്ന നിലപാടുമായി വിഡി സതീഷനു പിന്നാലെ മുസ്ലീം ലീഗ് നേതാവ് ഡോ. എംകെ മുനീര്‍ എംഎല്‍എയും രംഗത്ത്. കേരളത്തെ വീണ്ടെടുക്കാന്‍ മുഴുവന്‍ സമയം പ്രവര്‍ത്തനം ആവശ്യമാണെന്നിരിക്കെ ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും മുനീര്‍ വ്യക്തമാക്കി.
ഇന്ധനവില വര്‍ദ്ധന വളരെ ഗൗരവമുള്ള വിഷയമാണ്. പക്ഷെ കേരളത്തില്‍ ഹര്‍ത്താലിന് പകരം മറ്റൊരു സമരമുറ സ്വീകരിക്കാമായിരുന്നുവെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ വേട്ടയാടുകയാണ്. വൈറസുകള്‍ക്ക് ഹര്‍ത്താല്‍ ബാധകമല്ലെന്നും, പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രവര്‍ത്തനത്തെയും ഇതു ബാധിക്കുമെന്നും മുനീര്‍ പറഞ്ഞു. എങ്കിലും അച്ചടക്കമുള്ള പ്രവര്ത്തകന് എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരതബന്ദിനെ പിന്തുണച്ച് കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ അടച്ചടക്ക നടപടി നേരിടാനും തയാറാണെന്നും വിഡി സതീശന് വ്യക്തമാക്കിയിരുന്നു.
പ്രളയബാധിത മേഖലയെ എങ്കിലും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമായിരുന്നുവെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. നേരത്തെ നിരവധി പേര് ഹര്‍ത്താലിനെതിരെ രംഗത്തു വന്നിരുന്നു. ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നായിരുന്നു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞത്. ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന് വ്യാപാര വ്യവസായ സമിതിയും ആവശ്യപ്പെട്ടിരുന്നു.