തിരുവനന്തപുരം: കേരള പോലീസിന്റെ അഭിമാനമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യമാകെ നടപ്പാക്കുന്നു. പദ്ധതി കേരളത്തിലുടനീളം വലിയ വിജയമാണ് കൈവരിച്ചത്. ഈ പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. ശനിയാഴ്ച ഹരിയാനയിലെ ഗുഡ്ഗാവിലിലാണ് എസ്പിസിയുടെ ദേശീയതല ഉദ്ഘാടനം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഈ പദ്ധതിക്ക് രൂപം നല്കിയ ഐജി ഇത് സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്. കാക്കിയിലെ കാര്‍ക്കശ്യത്തിന്റെ ‘ഐഡിയ’ പദ്ധതിയായി നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ ഇടതു സര്‍ക്കാറിനും അഭിമാന നിമിഷം. ഐജി പി വിജയനെ സാക്ഷിനിര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
കേരളത്തില്‍ നിന്നും ഐജി വിജയനു പുറമെ എഡിജിപി ടികെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള 26 അംഗ സംഘവും ചടങ്ങിന് സാക്ഷ്യം വഹിക്കും. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം നിലവില്‍ വരും.
2010 ല്‍ ആണ് കേരളത്തില്‍ സ്റ്റുഡന്റ് പോലീസ് പദ്ധതിക്ക് വലിയ രൂപത്തില്‍ തുടക്കം കുറിച്ചത്. കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വ വികാസവും ഉറപ്പു വരുത്തുന്നതിനായിരുന്നു പദ്ധതി. 127 സ്കൂളുകളിലായി 11176 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഇത് ആറുലക്ഷം പിന്നിട്ടു കഴിഞ്ഞു. ഈ പദ്ധതിയുടെ നോഡല്‍ ഓഫീസറും ദീര്‍ഘകാലം വിജയന് ഐപിഎസ് തന്നെ ആയിരുന്നു. ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകള്‍ക്കു പുറമെ ഗതാഗത വനം എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയും സ്റ്റുഡന്റ് പോലീസ് പദ്ധതിക്കുണ്ട്.
കേരളത്തില്‍ വന്‍ വിജയമായ പദ്ധതിയില്‍ ആകൃഷ്ടരായി ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ച് സ്റ്റുഡന്റ് പോലീസ് പദ്ധതിയെ കുറിച്ച് പഠിച്ച് ഈ സംസ്ഥാനങ്ങളിലും നടപ്പാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്ങ് കേരളം സന്ദര്‍ശിച്ച വേളയില്‍ പദ്ധതിയില്‍ കൂടുതല്‍ ആകൃഷ്ടനാവുകയും ദേശീയ തലത്തില്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവില്‍ വരും. കേരളത്തിലെ വിജയകരമായ നടത്തിപ്പിനെ തുടര്‍ന്ന് ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കേരളം സന്ദര്‍ശിച്ച വേളയില്‍ പദ്ധതിയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുകയും, തുടര്‍ന്ന് ദേശീയതലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യ വ്യാപകമായി നടപ്പിലാക്കുന്നതോടെ കേരളം ഒരിക്കല്‍ കൂടി രാജ്യത്തിന് മാതൃകയാവുകയാണ്. ഭാവി തലമുറക്ക് സ്കൂള്‍ പഠന കാലത്ത് തന്നെ പുതിയ ദിശാബോധം പകര്‍ന്നു നല്കാന് കഴിയുന്ന പദ്ധതിയെ രക്ഷിതാക്കളും കേരളീയസമൂഹവും കയ്യടിച്ചാണ് പോത്സാഹിപ്പിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് പദവി ഏറ്റെടുക്കാന്‍ കേന്ദ്രത്തെ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സ്വയം രൂപപ്പെടുത്തിയ പദ്ധതി സംസ്ഥാന സര്‍ക്കാറിനു മുന്നില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയപ്പോഴും സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയപ്പോഴും രാജ്യം മുഴുവന്‍ ഈ പദ്ധതി ഏറ്റെടുത്ത് ഇത്ര വലിയ ഹിറ്റ് ആക്കുമെന്ന് ഐജി വിജയന് പോലും ഒരു പക്ഷേ കരുതിയിട്ടുണ്ടാവില്ല.
നിലവില്‍ സ്റ്റുഡന്റസ് പോലീസ് കേഡറ്റില്‍ 50000 വിദ്യാര്‍ത്ഥികള്‍ പങ്കാളികളാണ്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ഐജി: പി വിജയനും കേരളത്തില്‍ നിന്നുള്ള 20 കേഡറ്റുകളും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. സംസ്ഥാന പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റ യാത്രയയച്ചു.