തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിക്കും. അതോടൊപ്പം പുനലൂര്‍ – ഗുരുവായൂര്‍ പാസഞ്ചറും ആരംഭിക്കുന്നതാണ്.
മറ്റു പാസഞ്ചറുകള്ക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ഈ മാസം 16 വരെ ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചറുകളും തിരിച്ചുള്ള സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്.
അതോടോപ്പം ഈ മാസം 16 വരെ പുനലൂര്‍ – കൊല്ലം, കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം പാസഞ്ചറുകളും തിരിച്ചുള്ള സര്‍വീസുകളും നടത്തില്ല.