തിരുവനന്തപുരം: ഡീസല്‍ വില വര്‍ദ്ധനവ് കാരണം കെഎസ്ആര്‍ടിസിയില്‍ ഇന്നുമുതല്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നിലവില്‍ വരും. ഓര്‍ഡിനറി സര്‍വ്വീസുകളെല്ലാം സിംഗിള്‍ ഡ്യൂട്ടികളാക്കുന്നു. കെഎസ്ആര്‍ടിസി സിഎംഡി ടോമിന് ജെ തച്ചങ്കരിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
നാല് മാസങ്ങള്‍ക്ക് മുമ്പ് ഡീസലിന് 64 രൂപയായിരുന്നത് നിലവില്‍ 77 രൂപയായി. ഒരുദിവസത്തെ കെ എസ്ആര്‍ടിസിയുടെ ഡീസല്‍ ഉപഭോഗം 4.65 ലക്ഷം ലിറ്റര്‍ വരെയാണ്.
ഇങ്ങനെ ഡീസല്‍ ഇനത്തില്‍ കോര്പ്പറേഷന് പ്രതിമാസം 18.13 കോടിരൂപ അധികമായി ചിലവ് വരുന്നു. എന്നാല്‍ ഒരുമാസം ഗവണ്മെന്റില് നിന്നും ശമ്പളത്തിനും മറ്റ് എല്ലാ ചെലവുകള്‍ക്കുമായി ലഭിക്കുന്നത് 20 കോടി രൂപ മാത്രമാണ്.
ഇത്തരത്തില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കോര്പ്പറേഷന് കടന്നുപോകുന്ന സാഹചര്യത്തിലാണ് സര്‍വ്വീസ് ഒപ്പറേഷനില്‍ ഫലപ്രദമായ മാറ്റം വരുത്തുവാല്‍ കോര്പ്പറേഷന് നിര്‍ബന്ധിതമായിരിക്കുന്നത്.
അതിനാലാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വ്വീസുകളെല്ലാം സിംഗിള്‍ ഡ്യൂട്ടികളാക്കുന്നത്. ഇത്തരത്തില്‍ പുനക്രമീകരിക്കുന്ന പുതിയ ഷെഡ്യൂള്‍ ഡ്യൂട്ടി സമ്പ്രദായം ഇന്ന് മുതല്‍ നിലവില്‍ വരും.
ഡ്യൂട്ടി സമ്പ്രദായം പുനക്രമീകരിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ തന്നെ അടുത്ത യൂണിറ്റുകളിലെ ഷെഡ്യൂളുകളെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് യൂണിറ്റ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
സിംഗിള്‍ ഡ്യൂട്ടി ഷെഡ്യൂളുകള്‍ ആദ്യമാസം 8500 രൂപയെങ്കിലും വരുമാനം ഉറപ്പാക്കേണ്ടതാണെന്നും. ഇല്ലാത്തപക്ഷം മേഖലാ ഓഫീസില്‍ വിവരമറിയിക്കണമെന്നും ഉത്തരവിലുണ്ട്.