തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ വീണ്ടും അഴിച്ചുപണി. ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പുതിയതായി ഐപിഎസ് ലഭിച്ച 12 പേര്‍ക്ക് നിയമനവും നല്കി.
എസ്പി ആര് സുകേശനെ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്കാണ് മാറ്റിയത്. ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ്പി ആര്. സുകേശന്. എസ്പി വിഎം മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്ക് മാറ്റി. കെവിന് കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ്പി വിഎം. മുഹമ്മദ് റഫീഖ്.
ജി ശ്രീധരനെ കൊല്ലം എസ്ബിസിഐഡി എസ്പിയാക്കി. ഡി രാജന് തിരുവനന്തപുരം എസ്പിസിഐഡി എസ്പിയാക്കി സ്ഥാനമാറ്റം നല്‍കിയിട്ടുണ്ട്. പി സുനില്‍ ബാബു കോഴിക്കോട് സിബിസിഐഡിയില്‍ എസ്പിയാകും. വനിതാ ബറ്റാലിയന് കമാന്‍ഡന്റ് ആര് നിശാന്തിനിക്ക് വനിതാ സെല്‍ എസ്പിയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്.
നവനീത് ശര്‍മയെ അഗളി എഎസ്പിയാക്കി. സുജിത് ദാസിനെ നെടുമങ്ങാട് എഎസ്പിയാക്കി സ്ഥാനമാറ്റം നല്കി. ഇ ഷെറിഫുദ്ദീനെ തിരുവനന്തപുരം വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ(ഇന്റലിജന്‍സ്) എസ്പിയാക്കി നിയമനം നല്‍കുകയും അലക്സ് കെ ജോണിനെ കോസ്റ്റല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് ഐജിയാക്കുകും ചെയ്തു.
മറ്റു മാറ്റങ്ങൾ:
പിവി വിൽസൺ – സിഎംടി, കെഎപി 1, തൃശൂർ
എസ്ശശിധരൻ – എസ്പി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, സ്പെഷൽ സെൽ, കോഴിക്കോട്.
വിവി ഹരിലാൽ – ഐആർബി, സിഎംടി.
വി അജിത് – എസ്പി, സ്പെഷൽ സെൽ, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്.
എസ്മു രളീധരൻ – ഡിസിപി, സിഎസ്ഒ, ശ്രീപത്മനാഭ ടെംപിൾ.
വിജി വിനോദ് കുമാർ, എസ്പി, എൻആർഐ സെൽ, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്.
എകെ ജമാലുദ്ദീൻ – മലപ്പുറം എടിഎസ് ഹെഡ്ക്വാർട്ടേഴ്സ് എസ്പി.
യു അബുദുൽ കരീം – എസ്പി ആൻഡ് കമാൻഡന്റ്, എംഎസ്പി.
കെഎം ആന്റണി – സിബിസിഐഡി എസ്പി തിരുവനന്തപുരം.
ജെ സുകുമാര പിള്ള – അസിസ്റ്റന്റ് ഐജിപി, പബ്ലിക് ഗ്രീവൻസ് ആൻഡ് ലീഗൽ അഫയേഴ്സ്, ഹെഡ് ക്വാർട്ടേഴ്സ്.
ടിഎഫ് സേവിയർ – എസ്പി ആൻഡ് കമാൻഡന്റ്, എസ്എപി, തിരുവനന്തപുരം.
പിഎസ്സാബു – എസ്പി, സിബിസിഐഡി, തിരുവനന്തപുരം.
കെപി വിജയകുമാരൻ, എസ്പി, എസ്ബിസിഐഡി, തൃശൂർ.
കെഎസ് വിമൽ – എസ്പി, ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം.
ജെയിംസ് ജോസഫ്, എസ്പി, വിജലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, കോട്ടയം.
കെഎം ടോമി – ഡപ്യൂട്ടി കമ്മിഷണർ, കോഴിക്കോട് സിറ്റി.
പികെ മധു – അസിസ്റ്റന്റ് ഡയറക്ടർ(ട്രെയിനിങ്), പൊലീസ് അക്കാദമി, തൃശൂർ.