‘മഴ പോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായി…’ വരികളിലെ പോലെ തന്നെ പലകുറി കേട്ടിട്ടും മതിവരാതെ മലയാളി കേട്ടുകൊണ്ടിരിക്കുകയാണ് ഈ പാട്ടുകാരിയെ. വെറും 30 സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ പാട്ടുകൊണ്ട് കേരളക്കരയുടെ മനംകവര്‍ന്നിരിക്കുകയാണ് ഈ പെണ്‍കുട്ടി.
ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനമാണ്
യുവതി ഒരു സംഗീതോപകരണത്തിന്റെ സഹായം പോലുമില്ലാതെ യുവതി പാടിയിരിക്കുന്നത്.
തമിഴ് പെണ്‍കുട്ടിയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ശ്രേയാ ഘോഷാലിന്റെ ശബ്ദസാദൃശ്യവുമാണ് പാട്ടിനെ വൈറലാക്കിയിരിക്കുന്നത്. എന്തായാലും ഈ മിടുക്കിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ലോകം.
ജീവാംശമായി ഗാനം പുറത്തിറങ്ങിയ യൂടൂബില്‍ വൈറലായിരിക്കുകയാണ്. കോടിക്കണക്കിന് ആളുകളാണ് ഗാനം കണ്ടിരിക്കുന്നത്. ശ്രേയാ ഘോഷാലും ഹരിശങ്കര്‍ കെഎസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.