കൊച്ചി: തന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ജീപ്പ് അപകടത്തിന്റെ വാര്‍ത്ത വ്യാജമാണെന്ന് നടന് ജയറാം. ജയറാം ഓടിക്കുന്ന ജീപ്പ് ഓഫ് റോഡ് ഡ്രൈവിങ്ങിനിടെ അപകടത്തില്‍പ്പെട്ടെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ജയറാം താനല്ല ആ ജീപ്പിനുള്ളിലുള്ളതെന്ന് വ്യക്തമാക്കിയത്. ഇനി ആരായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
യഥാര്‍ഥത്തില്‍ അത് കേരളത്തിന് പുറത്തോ അതോ വിദേശത്ത് എവിടെയോ നടന്ന അപകടമാണെന്ന് തോന്നുന്നു. പക്ഷേ ആ ജീപ്പിലിരുന്ന ആള്‍ക്ക് എന്റെ സാമ്യം തോന്നിയത് കൊണ്ടാകാം ആളുകള്‍ അങ്ങനെ പോസ്റ്റ് ചെയ്തത്. എന്തായാലും കഴിഞ്ഞ നാല് ദിവസം എന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ക്ഷേമം അന്വേഷിച്ചവര്‍ക്കും നന്ദി, അത് ഞാനല്ലെന്നും താരം പറയുന്നു.
ആ വീഡിയോ കണ്ട് ഒരുപാട് പേര് നേരിട്ടും അല്ലാതെയുമൊക്കെ എന്നെ വിളിച്ചു. നിരവധി ആളുകള്‍ക്കാണ് ഫോണിലൂടെ സമാധാനം പറയേണ്ടിവരുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ലൈവ് വന്നതെന്നും ജയറാം പറയുന്നു.
കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ‘ജയറാം പോകുന്ന പോക്ക് കണ്ടോ’ എന്ന ക്യാപ്ഷനോടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ജയറാമിനോട് സാമ്യമുള്ള വ്യക്തിയാണ് വീഡിയോയില്‍ ജീപ്പ് ഓടിക്കുന്നത്, നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വളരെ വേഗത്തില്‍ കുത്തനെ താഴേക്ക് വരുന്നതും, വന്‍ അപകടം തലനാരിഴയ്ക്ക് വഴിമാറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.