കൊച്ചി: അഭിമന്യു വധക്കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഇരുപത്തിരണ്ടാം പ്രതി അനൂപ്, ഇരുപത്തി മൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
ജൂലായ് ഒന്നിനാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.