മലപ്പുറം: നൊന്തുപ്രസവിച്ച കുഞ്ഞിനെ പ്രസവവേദന മാറുന്നതിന് മുമ്പേ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ മനസ്സിലെ കേട്ടാല്‍ അറയ്ക്കുന്ന ക്രൂരത കേട്ടാണ് കഴിഞ്ഞ ദിവസം കേരളം ഉണര്‍ന്നത്. കൂട്ടിലങ്ങാടി ചേരൂരിലാണ് മാനഹാനി ഭയന്നുള്ള അരുകൊല നടന്നത്.
”തന്റെ രണ്ടു കണ്ണുകളും അടച്ചു പിടിച്ചായിരുന്നു ആ അരും കൊല ഞാന്‍ ചെയ്തത്..കാരണം കുഞ്ഞ് നിരാശയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി…വികാരങ്ങളെ അടക്കി പിടിച്ച് ഞാന്‍ അത്
ചെയ്തു…” നബീല പറയുന്നു.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചേരൂര്‍ സ്വദേശി നബീലയും നബീലയുടെ സഹോദരന് ഷിഹാബ് എന്നിവരാണ് അരുംകൊല നടത്തിയത്. കുട്ടിയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. നബീലയ്ക്ക് ആറും എട്ടും വയസുള്ള രണ്ടുമക്കളുണ്ട്.
ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന നബീല ഗര്‍ഭിണിയായതോടെ വയറ്റില്‍ ബെല്‍റ്റ് കെട്ടിയും അയഞ്ഞ വസ്ത്രം ധരിച്ചും ഗര്‍ഭം ഒളിപ്പിച്ചുവച്ചുമാണ് നടന്നിരുന്നത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയും സ്വന്തം വീട്ടില്‍ താമസിക്കവെ അവിഹിത ബന്ധത്തില്‍ ജനിച്ച കുട്ടിയായതിനാലുമാണ് നബീല കുഞ്ഞിനെ കഴുത്തറുത്തുകൊന്നത്. കുട്ടി വീടിന് അപമാനമെന്ന് പറഞ്ഞ് നബീലയുടെ സഹോദരന് ശിഹാബ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് മൊഴി.
പോലീസെത്തി ഷിഹാബിനെയും നബീലയെയും കസ്റ്റഡിയിലെടുത്തു. അതേസമയം രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നബീലയെ മലപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമാനമായ സംഭവം ബാലുശ്ശേരിയില്‍ നടന്ന് ദിവസങ്ങള്‍ക്കുളളിലാണ് മലപ്പുറത്തെ കൊലപാതകം. രണ്ട് ദിവസം മാത്രം പ്രായമുളള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്നതിനിടെയാട് റിന്‍ഷ കുഞ്ഞിനെ പ്രസവിച്ചത്. മാനഹാനി ഭയന്നായിരുന്നു കൊലപാതകമെന്നായിരുന്നു റിന്‍ഷയുടെ മൊഴി. ബാലുശേരിക്ക് പിന്നാലെ മലപ്പുറത്തും നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊന്നത്