മുംബൈ: ദുര്മന്ത്രവാദത്തിലൂടെ ഒളിഞ്ഞിരിക്കുന്ന നിധി ശേഖരം കണ്ടെത്താനായി രണ്ട് വയസുകാരനെ ബലികൊടുത്ത് യുവാക്കള്‍. ചന്ദ്രപുര്‍ ജില്ലയിലെ കന്ദല ഗ്രാമത്തിലാണ് വിചിത്ര സംഭവങ്ങള്‍ക്ക് വേദിയായത്. പറമ്പില്‍ ഓടികളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളില്‍ ഒരാളെയാണ് നരബലിയ്ക്ക് ഇരയായത്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി പുറം ലോകം അറിഞ്ഞത്.
കുട്ടിയുടെ വീടിന് സമീപത്തായി രണ്ട് യുവാക്കള്‍ താമസിച്ചിരുന്നു ,സുനില്‍, പ്രമോദ് ബങ്കര്‍. ഇവരാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയി ബലിയര്‍പ്പിച്ചത്. ബ്ലാക്ക് മാജിക്കിന് ശേഷം കുട്ടിയുടെ മൃതശരീരം അടുത്തുളള നദിയില്‍ തളളാനായിരുന്നു പദ്ധതി. എന്നാല്‍ ആളുകള്‍ വളരെയധികം ആ വഴി സഞ്ചാരമുണ്ടായിരുന്നു അതിനാല്‍ ആ പ്ലാനിംങ് നടത്താനായില്ല. തുടര്‍ന്ന് കുട്ടിയുടെ മൃതശരീരം വീടിനകത്ത് കച്ചിത്തുറു ഉണ്ടാക്കി അതില്‍ ഒളിപ്പിച്ച് വെച്ച് കുട്ടിയെ നദിയില്‍ തള്ളാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ പോലീസ് പിടിയിലായത്.
കുട്ടിയെ ബ്ലാക്ക് മാജിക്കിനുള്ള നരബലിക്കായി ഇവര്‍ തെരഞ്ഞെടുത്തത് കുട്ടിയുടെ തലയില്‍ 3 ചുഴികള്‍ മൂലമാണെന്ന് പോലീസില്‍ മൊഴി നല്കി. കുഞ്ഞ് പിറന്നപ്പോള്‍ ആദ്യം കാലുകളാണ് പുറത്ത് വന്നതെന്നും അതിനാന് അവന് സഹനത്തിന്റെ പ്രതീകമാണ് ആയതിനാലാണ് അവനെ ബ്ലാക്ക് മാജിക്കിനായി ബലിയര്പ്പിച്ചെതെന്നും ഇവര്‍ പറയുന്നു.