കൊല്‍ക്കത്ത: ബൈക്ക് വാങ്ങാന്‍ പണത്തിനായി ആറംഗ സംഘം തട്ടിക്കൊണ്ടുപോയ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കനാലില്‍. കൊല്‍ക്കത്തയിലാണ് സംഭവം. ബഗുയ്ഹാതി സ്വദേശികളായ അത്താനു ഡേ, അഭിഷേക് നസ്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
റോഡരികിലെ കനാലിലെ രണ്ടിടങ്ങളില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ിദ്യാര്ത്ഥികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ മാസം 22നാണ്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ പിടിയിലായതോടെയാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്.
also read: സഹോദരനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ തട്ടി, രണ്ടാംക്ലാസ്സുകാരന് ദാരുണാന്ത്യം
തുടര്‍ന്ന് ഇയാള്‍ പറഞ്ഞതനുസരിച്ചാണ് കനാലില്‍ തെരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ അഭിജിത്ത് ബോസ് എന്നയാളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സത്യേന്ദ്ര ചൗധരിയടക്കം രണ്ടുപേര്‍ ഒളിവിലാണ്.
വീട്ടുകാരില്‍ നിന്ന് പണം കൈക്കലാക്കാനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് അറസ്റ്റിലായ പ്രതികള്‍ നല്കിയ മൊഴി. ബൈക്ക് വാങ്ങാനുള്ള അമ്പതിനായിരം രൂപയ്ക്ക് വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു.