പ്രളയ കെടുതിയില്‍ തകര്‍ന്ന കുടക് ജില്ലയില്‍ മഴകുറഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ ജനങ്ങള്‍. അപകട സാധ്യത ഏറിയ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്തത്.
ഇവര്‍ക്ക് താല്കാലികമായി താമസിക്കുന്നതിന് മറ്റൊരു സ്ഥലം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കുടക് ജില്ലയിലെ 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 3000 പേരാണ് ഇങ്ങിനെ സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്.
കനത്ത മഴയിലും പ്രളയത്തിലും കുടക് ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 20 ആയി. കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണ സംഖ്യ 20 ആയത്. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പടെ വിവിധ ഏജന്‍സികളില്‍ നിന്നായി 1019 രക്ഷാ പ്രവര്‍ത്തകരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും 2,200 വീടുകള്‍ തകര്‍ന്നു. 7500 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. കുടക് ജില്ലയിലെ 34 ഗ്രാമങ്ങളെയും 2 നഗരസഭകളെയുമാണ് പ്രളയം ബാധിച്ചത്.
പ്രളയത്തിലും മണ്ണിടിച്ചിലിലും കുടക് ജില്ലയില്‍ മാത്രം 98 കിലോമീറ്റര്‍ നീളത്തിലുള്ള റോഡുകളും പാലങ്ങളും തകര്‍ന്നു. തകര്‍ന്ന ദേശീയ സംസ്ഥാന പാതകളുടെ പുനര്‍നിര്‍മ്മാണം സൈന്യത്തിന്റെ സഹായത്തോടെ ആരംഭിച്ചു. കരസേനയുടെ എന്‍ജീനിയറിങ് വിഭാഗമായ മദ്രാസ് സാപ്പേഴ്സിന്റെ 75 അംഗ സംഘമാണ് പ്രവര്‍ത്തനം നടത്തുന്നത്.