ഭോപ്പാൽ : അമ്മയുടെ ശവസംസ്കാര ചടങ്ങിൽ സഹോദരൻ പങ്കെടുക്കാത്തതിൽ ക്ഷുഭിതയായി സഹോദര പുത്രനെ കുത്തിപ്പരിക്കേൽപ്പിച്ച് സഹോദരിയുടെ പ്രതികാരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 10 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ്.
സംഭവത്തിൽ യുവതിയെ കൊലപാതക ശ്രമത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ പിതൃമാതാവിന്റെ കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. ഇവരുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ ഝാൻസിയിൽനിന്ന് കുട്ടിയുടെ മാതാപിതാക്കൾ എത്തിയില്ല. ഇതോടെ കുട്ടിയുടെ അമ്മായിയായ 40കാരി അസ്മ രോഷാകുലയാകുകയും കുട്ടിയെ ആക്രമിക്കുകയുമായിരുന്നു.