ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം കൂടുന്നതിനിടെ വിചിത്രവാദവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ദല്‍ഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാന കാരണം പാകിസ്താനാണെന്നാണ് സര്‍ക്കാരിന്റെ വാദം. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം.
മലിനീകരണത്തിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ നിന്നുളള വ്യവസായിക സ്ഥാപനങ്ങളെല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശിന്റെ വാദത്തിനെതിരെ ചീഫ് ജസ്റ്റിസ് രംഗത്തെത്തി. ‘മലിനമായ വായു വരുന്നത് പാകിസ്ഥാനില്‍ നിന്നായതിനാല്‍ അവിടെയുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം റദ്ദാക്കണമെന്നാണോ ഞങ്ങളോട് ആവശ്യപ്പെടുന്നത്,’ കോടതി തുറ്നനടിച്ചു ചോദിച്ചു.