സ്വര്‍ണ്ണം കൊണ്ട് മാസ്ക് നിര്‍മ്മിച്ച് വ്യവസായി. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബഡ്ജ് നഗരത്തിലുള്ള ഒരു വ്യവസായിയാണ് 108 ഗ്രാം ഭാരമുള്ള 5.70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ മാസ്ക് നിര്‍മ്മിച്ചത്. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷവേളയില്‍ ധരിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ സ്വര്‍ണ മാസ്ക് പണിയിച്ചത്.
ആഭരണ നിര്‍മ്മാതാവായ ചന്ദന്‍ ദാസാണ് വ്യവസായിക്ക് മാസ്ക് നിര്‍മ്മിച്ച് നല്‍കിയത്. 15 ദിവസത്തിനുള്ളിലാണ് ചന്ദന്‍ ദാസ് അയാള്‍ക്കായി സ്വര്‍ണ്ണ മാസ്ക്ക് നിര്‍മ്മിച്ചു നല്‍കിയത്. ദുര്‍ഗ്ഗാ പൂജ ആഘോഷവേളയില്‍ ധരിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ സ്വര്‍ണ മാസ്ക് പണിയിച്ചതെങ്കിലും ആഘോഷവേളയില്‍ ചുറ്റുമുള്ള ആളുകളുടെ ചില നോട്ടങ്ങളെത്തുടര്ന്ന് അയാള്‍ക്ക് ഉടന്‍ തന്നെ മാസ്ക്ക് പോക്കറ്റില്‍ സുരക്ഷിതമായി വയ്ക്കേണ്ടി വന്നു.
തനിക്ക് ആഭരണങ്ങളോട് വലിയ പ്രിയമാണെന്ന് വ്യവസായി ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയോട് പറഞ്ഞു കഴുത്തിലെ ഒന്നിലധികം മാലകളും ഇരുകൈകളിലും അണിഞ്ഞിട്ടുള്ള വളകളും, കൈത്തണ്ടയിലെ ബ്രേസ്ലെറ്റുമെല്ലാം ഇയാളുടെ ആഭരണങ്ങളോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ്. എന്നാല്‍ സ്വര്‍ണ മാസ്ക് ഇപ്പോള്‍ ലോക്കറിലാണ്.
ചിലര്‍ അല്‍പ്പം കൂടി കടന്ന് ഡയമണ്ട് പതിപ്പിച്ച മാസ്കില്‍ വരെയെത്തി. സൂറത്തിലെ ഒരു ജ്വല്ലറിയാണ് വജ്രം പതിപ്പിച്ച മാസ്ക് അവതരിപ്പിച്ചത്. വിവാഹ സ്പെഷ്യല്‍ മാസ്ക് എന്ന പേരിലാണ് ഡയമണ്ട് മാസ്ക് ജ്വല്ലറി അവതരിപ്പിച്ചത്. 1,40,000 രൂപയാണ് ഡയമണ്ട് മാസ്കിന്റെ വില.