കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ ഒക്ടോബര്‍ 2നുളളില്‍ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജഗത്ഗുരു പരംഹംസ ആചാര്യ മഹാരാജ് രംഗത്ത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കിയില്ലെങ്കില് താന്‍ സരയൂ നദിയില്‍ ജല സമാധിയാകുമെന്നും ജഗത്ഗുരു പരംഹംസ ആചാര്യ മഹാരാജ് പറഞ്ഞു.
ഒക്ടോബര്‍ 2നുള്ളില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ പരിശ്രമിക്കണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ ക്രിസ്ത്യാനികളുടേയും മുസ്ലികളുടെയും ദേശീയത തകര്‍ക്കണമെന്നും പറഞ്ഞു. 2022ല്‍ നടക്കാനിരിക്കുന്ന നിയമാസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും, കോണ്‍ഗ്രസും, മറ്റ് പാര്‍ട്ടികളും തയ്യാറെടുപ്പ് നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വിവാദ പരാമര്‍ശം.
വര്‍ഗീയ പരാമര്‍ശങ്ങളുമായി നേരത്തെയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് നിലകൊളളുന്നത് ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയാണെന്നും ഇന്ത്യയിലെ 130 ബില്യണ്‍ ജനങ്ങളും ഹിന്ദുക്കളാണെന്നുമുളള സമാനമായ പരാമര്‍ശവുമായി നേരത്തെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് രംഗത്ത് വന്നിരുന്നു.
‘ഇസ്ലാം ഇന്ത്യയിലേക്ക് കടന്നുവന്നത് ആക്രമകാരികളായിട്ടാണ്. മുസ്ലിം നേതാക്കള്‍ മതമൗലികവാദികളെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹിന്ദുത്വം ഇന്ത്യയുടെ സ്വത്തമാണ്. ഞങ്ങള്‍ ഉന്നയിച്ച ഹിന്ദു രാഷ്ട്രം രാഷ്ട്രീയമോ അധികാര വികേന്ദ്രീകൃതമോ ആയ നിലപാട് അല്ല.’ മോഹന്‍ ഭാഗവത് പറഞ്ഞു.