കോയമ്പത്തൂര്‍: ഓടുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം റോഡിലേയ്ക്ക് വലിച്ചെറിഞ്ഞു. കോയമ്പത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം നടക്കുന്നത്. കോയമ്പത്തൂര്‍ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്താണ് സംഭവം.
ഓടുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൃതദേഹത്തില്‍ ഗുരുതര പരിക്കുകള്‍ ഉണ്ട്. ആരാണ് മരിച്ചതെന്ന് ഇത് വരെ തിരിച്ചറിഞ്ഞട്ടില്ല.
ദൃശ്യങ്ങളിലുള്ള കാറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പീളമേട് പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. രണ്ട് സംഘമായി തിരിഞ്ഞാണ് അന്വേഷണം.