ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷം അടുത്തിരിക്കെ തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ നിന്നും വന്‍ സ്ഫോടന വസ്തുക്കള്‍ പിടിച്ചെടുത്തു. ആഘോഷവേളയില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഫോടനവസ്തുക്കള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി.
സംഭവത്തില്‍ തീവ്രവാദി എന്നു സംശയിക്കുന്ന വ്യക്തിയെ പോലീസ് ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ആയുധം കൈവവശം വച്ച ബംഗാള്‍ സ്വദേശി മുഹമ്മദ് അസിമുദ്ദീന്‍ ഷെയ്ഖ് എന്ന അസിം, ഉത്തര്‍പ്രദേശ് സ്വദേശി സോയ്യം എന്ന അസ് മുഹമ്മദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഡല്‍ഹിയിലെ ക്രിമിനലുകള്‍ക്ക് ആയുധം വില്‍ക്കുകയാണ് ഇവരുടെ ജോലി.
ഡല്‍ഹി പോലസിന്റെ സ്പെഷ്യല്‍ സെല്‍ അതീവ ജാഗ്രതയിലാണ്. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആയുധ ഇടപാടുകാരെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. മറ്റിടങ്ങളില്‍ നിന്നും ഡല്‍ഹിയിലെത്തി അനധികൃതമായി ആയുധ ഇടപാടു നടത്തുന്നവരും നിരീക്ഷണത്തിലാണ്.