ക്യുവേട്ട: പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു പോയ സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കുഞ്ഞിന്റെ തല വേര്‍പ്പെട്ടു എന്ന് മനസിലാക്കിയതോടെ മൃതദേഹം പോലും പുറത്തേയ്ക്കെടുക്കാതെ യുവതിയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുവാന്‍ നിര്‍ദേശിച്ചു. ബലുചിസ്താനിലെ തലസ്ഥാനമായ ക്യുവേട്ടയിലാണ് ദാരുണ സംഭവം.
ക്യുവേട്ടയിലെ സ്വകാര്യ ക്ലിനിക്കിനാലാണ് ഡോക്ടറുടെ അനാസ്തമൂലം കുഞ്ഞിന് ജീവന് നഷ്ടമായത്. പ്രസവത്തിനിടെ കുഞ്ഞിന്റെ തല രണ്ടായി വേര്‍പ്പെടുകയായിരുന്നു. എന്നാല്‍ മൃതദേഹം പുറത്തെടുക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് അടുത്തുള്ള സിവില്‍ ആശുപത്രിയിലേക്ക് ശസ്ത്രക്രിയയ്ക്കായി യുവതിയെ കൊണ്ട് പോകുവാന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് അടുത്തുള്ള സിവില്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാര്‍ തനിക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് പോലും നല്‍കിയില്ലെന്ന് കുഞ്ഞിന്റെ പിതാവ് അബ്ദുള്‍ നസീര്‍ പറഞ്ഞു.
സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സ്വകാര്യ ക്ലിനിക്കിന്റെ ഈ വീഴ്ചയ്ക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ദമ്പതികളും ഇവരുടെ ബന്ധുക്കളും പ്രതിഷേധിച്ചു. കുഞ്ഞിന്റെ തല ഡോക്ടര്‍ വേര്‍പെടുത്തുകയായിരുന്നെന്ന് അബ്ദുള്‍ നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താനില്‍ ജില്ല ഡെപ്യുട്ടി ഹെല്‍ത്ത് ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറാണിതെന്നാണ് വിവരം.