അഹമ്മദാബാദ്: കടക്കെണിയിലായ കുടുംബത്തെ പോറ്റാന്‍ മുട്ട വില്‍പ്പന ചെയ്യാന്‍ പറഞ്ഞ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്ത് യുവതി. 2016 മുതല്‍ 2018 ജൂലൈ വരെയുളള കാലയളവിലാണ് മുട്ട വില്‍പ്പന നടത്താന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചതെന്നു യുവതി നല്കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെയും ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെയും ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു.
2016 ല്‍ ഭാര്യമാതാവ് മരിക്കുന്നത് വരെ തൊഴില്‍രഹിതനായ ഭര്‍ത്താവിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. പിന്നീട് മറ്റുളളവരുടെ കൈയില്‍ നിന്നും വായപ വാങ്ങി ഇയാള്‍ കടക്കെണിയില്‍ അകപ്പെടുകയായിരുന്നു. കടം കയറിയതുമൂലം മുട്ടവില്‍പ്പന മാത്രമേ പോംവഴിയുളളു എന്ന് പറഞ്ഞു ഭര്‍ത്താവ് തന്നെ നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നു.
അജ്മീര്‍, ഉദയ്പൂര്‍, വഡോദര എന്നീ സ്ഥലങ്ങളില്‍ മുട്ട വില്‍പ്പനയ്ക്കു നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചു. അറബിക് ഭാഷയില്‍ വിദ്യാഭ്യാസമുള്ള തന്റെ അറിവില്ലാതെ ഗുജറാത്തി ഭാഷയിലുളള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുളള രേഖകളില്‍ കഴിഞ്ഞ മാസം തന്നെക്കൊണ്ട് ഒപ്പിടിവിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ വീണ്ടും തന്നെ ഉപദ്രവിച്ചതായും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. 2010ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.