മുംബൈ: ഡോക്ടറായ യുവതിയെ ചുറ്റിക കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്തു. അറുപത്തൊന്ന് വയസ്സുകാരനായ പ്രതിയാണ് അയല്‍വാസിയായ യുവതിയ്ക്കു നേരെ ശആരീരിക ശാരീരിക കൈയ്യേറ്റത്തിനും ശ്രമിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തൊട്ടടുത്ത മാളിന് മുകളില്‍ നിന്ന് പ്രതി എടുത്തു ചാടുകയായിരുന്നു. ഗുര്‍ഗോണില്‍ ഞായറാഴ്ചയാണ് സംഭവം.
മുപ്പത്തഞ്ച് വയസ്സുള്ള ഡോക്ടര്‍ യുവതിയാണ് ആക്രമണത്തിനിരയായത്. തലയിലും കൈയിലും കാലിലും ഗുരുതരമായി മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഉന്നതര്‍ മാത്രം താമസിക്കുന്ന ഹൗസിംഗ് കോളനിയിലെ കെട്ടിടത്തിന്റെ ഒരേ നിലയിലായിരുന്നു ഇരുവരുടെയും ഫ്ളാറ്റുകള്‍. അവിവാഹിതയായ ഡോക്ടര്‍ പ്രായമായ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. പ്രതിയായ അറുപത്തൊന്നുകാരന് ഭാര്യയും മകനുമുണ്ട്.
ഡോക്ടര്‍ ആശുപത്രിയില്‍ നിന്ന് വരുന്ന സമയം നോക്കി എല്ലാ ദിവസവും പ്രതി താഴത്തെ നിലയില്‍ കാത്തുനില്ക്കാറുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. മാത്രമല്ല ഇവര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറിയാണ് മുകളിലേക്ക് വന്നുകൊണ്ടിരുന്നത്. തന്റെ അയല്‍വാസിയായ ഇയാള്‍ ഇത്തരത്തില്‍ ഉപദ്രവിക്കുമെന്ന് കരുതിയതേയില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഞായറാഴ്ച പത്തരയോടെയാണ് പ്രതി ഡോക്ടറുടെ വീട്ടിലെത്തിയത്. അകത്തു കടന്ന ഇയാള്‍ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.
തടയാന്‍ ശ്രമിച്ച ഡോക്ടറുടെ തലയിലും കൈയിലും കാലിലും കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇടിക്കുകയായിരുന്നു. ഡോക്ടറുടെ കരച്ചില് കേട്ട് മറ്റ് വീട്ടുകാര്‍ ഓടി വന്നപ്പോഴേയ്ക്കും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. പന്ത്രണ്ടരയോടെ തൊട്ടടുത്ത മാളിലെത്തി അവിടെ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. ഹോസ്പിറ്റലില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു.